എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ പി. വി. നാരായണ അന്തരിച്ചു

എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ പി. വി. നാരായണ അന്തരിച്ചു

ബെംഗളൂരു: കന്നഡ എഴുത്തുകാരനും വിവർത്തകനും സാമൂഹിക പ്രവർത്തകനുമായ പി. വി. നാരായണ അന്തരിച്ചു. 82 വയസായിരുന്നു. വാർദ്ധക്യജനക അസുഖങ്ങളെ തുടർന്ന് ബെംഗളൂരുവിൽ വ്യാഴാഴ്ചയാണ് അന്ത്യം. വിവർത്തകനെന്ന നിലയിൽ, നാരായണ ഇംഗ്ലീഷിൽ നിന്നും തെലുങ്കിൽ നിന്നും 22-ലധികം കൃതികൾ കന്നഡയിലേക്ക് തർജമ ചെയ്തിട്ടുണ്ട്. ബെംഗളൂരുവിലെ വിജയ കോളേജിൽ 30 വർഷത്തിലേറെ കന്നഡ അധ്യാപകനായിരുന്നു.

1942-ൽ തുമകുരു ജില്ലയിലെ അക്കിരംപുര ഗ്രാമത്തിലാണ് ജനനം. 1980 കളുടെ തുടക്കത്തിൽ ഗോകക് പ്രസ്ഥാനം മുതൽ കഴിഞ്ഞ അരനൂറ്റാണ്ടായി മിക്കവാറും എല്ലാ കന്നഡ സാമൂഹിക പ്രസ്ഥാനങ്ങളിലും സജീവമായിരുന്നു. കന്നഡയ്ക്ക് ക്ലാസിക്കൽ ഭാഷാ ടാഗ് ലഭിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഉദയഭാനു കലാ സംഘത്തിലെ കന്നഡ ക്ലാസിക്കൽ ഭാഷാ പഠന കേന്ദ്രത്തിന്റെ ഡീനായും നാരായണ സേവനമനുഷ്ഠിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ ഉൾപ്പെടെയുള്ള രാഷ്ട്രീയ, സാമൂഹിക മേഖലയിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

TAGS: BENAGLURU | DEATH
SUMMARY: Kannada language activist writer Narayana dies at 82

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *