കവിതായനം നവംബർ മൂന്നിന്

കവിതായനം നവംബർ മൂന്നിന്

ബെംഗളൂരു : ബാംഗ്ലൂർ മലയാളി റൈറ്റേഴ്‌സ് ആൻഡ് ആർട്ടിസ്റ്റ്‌സ് ഫോറം സംഘടിപ്പിക്കുന്ന കവിതായനം 24 നവംബർ മൂന്നിന് രാവിലെ 10. 30 മുതൽ കാരുണ്യ ബെംഗളൂരുവിൽ നടക്കും. കവിത വാക്കും വിതാനവും എന്ന വിഷയത്തിൽ കവി വീരാൻകുട്ടി പ്രഭാഷണം നടത്തും.

കവികൾക്ക് സ്വന്തം കവിതകൾ അവതരിപ്പിക്കാൻ അവസരം നൽകും. പരിപാടിയിൽ അവതരിപ്പിക്കാനുള്ള കവിതകൾ ഒക്ടോബർ 20-നകം ലഭിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും കവിതകളുടെ അവലോകനം നടത്തും. മലയാളത്തിലെ ശ്രദ്ധേയമായ കവിതകൾ ചേർത്തൊരുക്കുന്ന കാവ്യമാലിക പരിപാടിയുമുണ്ടാകും. ഫോൺ: 9663985928.
<BR>
TAGS : ART AND CULTURE
SUMMARY : Writers’ Forum Kavitayanam on 3rd November

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *