‘എന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു, അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകള്‍ ശ്രദ്ധിക്കരുത്; ആരാധകര്‍ക്ക് മുന്നറിയിപ്പുമായി തൃഷ

‘എന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു, അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകള്‍ ശ്രദ്ധിക്കരുത്; ആരാധകര്‍ക്ക് മുന്നറിയിപ്പുമായി തൃഷ

ചെന്നൈ: തന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം ആരാധകരെ അറിയിച്ച്‌ നടി തൃഷ. തൃഷയുടെ എക്സ് അക്കൗണ്ടാണ് ഹാക്ക് ചെയ്തിരിക്കുന്നത്. നടി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇക്കാര്യം അറിയിച്ചത്. അക്കൗണ്ട് വീണ്ടെടുക്കാൻ ശ്രമിക്കുകയാണെന്നും അതില്‍ വരുന്ന പോസ്റ്റുകള്‍ താൻ പോസ്റ്റ് ചെയ്യുന്നതല്ലെന്നും തൃഷ വ്യക്തമാക്കി.

ക്രിപ്‌റ്റോകറൻസി തട്ടിപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു പോസ്റ്റാണ് നടിയുടെ എക്സ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. ഇതുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് നടി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. തട്ടിപ്പുകളില്‍ വീഴരുതെന്നുള്ള മുന്നറിയിപ്പും ആരാധകർക്ക് നല്‍കിയിട്ടുണ്ട്. 2017 ലും നടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു.

ഇതിനെ തുടര്‍ന്ന് നടിക്ക് തന്റെ അക്കൗണ്ട് താല്‍ക്കാലികമായി ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടായിരുന്നു. അജിത് കുമാര്‍ നായകനായെത്തിയ വിടാമുയര്‍ച്ചിയാണ് തൃഷ അഭിനയിച്ച ഏറ്റവും പുതിയ ചിത്രം. മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് ചിത്രം.

TAGS : ACTRESS THRISHA
SUMMARY : ‘X account hacked’; Thrisha warns fans

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *