രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് യാൻ സോമർ

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് യാൻ സോമർ

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സ്വിറ്റ്സർലൻഡ് ​ഗോൾകീപ്പർ യാൻ സോമർ. 12 വർഷത്തെ നീണ്ട കരിയറിനാണ് താരം വിരാമമിട്ടത്. 94 തവണ രാജ്യത്തിനായി ഗോൾ സംരക്ഷിച്ചിട്ടുണ്ട്. സോമറിന് പകരം ബൊറൂസിയ ഡോർട്മുണ്ടിന്റെ ഗ്രെഗർ കോബൽ സ്വിസ് ടീമിന്റെ ഒന്നാം ഗോൾകീപ്പറാകും.

35-കാരൻ യൂറോപ്പിൽ സ്വിറ്റ്സർലൻഡിലെ അഞ്ചു മത്സരത്തിലും കളിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ സ്വിസ് പുറത്തായതായിരുന്നു അവസാന മത്സരം. ഇറ്റാലിയൻ ക്ലബ് ഇന്റർമിലാൻ താരമായ സോമർ ക്ലബ് ഫുട്ബോളിൽ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. ദേശീയ ടീമിനൊപ്പമുള്ള ഓരോ നിമിഷവും എന്നെ സംബന്ധിച്ച് ഏറെ പ്രിയങ്കരമായിരുന്നുവെന്ന് സോമർ വ്യക്തമാക്കി.

താരം ഇതുവരെ മൂന്ന് ലോകകപ്പുകളിലും മൂന്ന് യൂറോകപ്പുകളിലും രാജ്യത്തിനായി കളത്തിലിറങ്ങി. 2020 യൂറോ പ്രീക്വാർട്ടറിൽ കിലിയൻ എംബാപ്പെയുടെ കിക്ക് തടഞ്ഞിട്ട് സ്വിസിനെ ക്വാർട്ടറിലെത്തിച്ചത് യാൻ സോമറിന്റെ മിന്നും പ്രകടനമായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു കൂടുതലും സേവ്.

TAGS: SPORTS | FOOTBALL
SUMMARY: Switzerland goalkeeper Yann Sommer announces retirement from international football

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *