യെച്ചൂരി ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകൻ: ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാഹുല്‍ ഗാന്ധി

യെച്ചൂരി ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകൻ: ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തില്‍ അനുശോചിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സീതാറാം യെച്ചൂരി ഒരു സുഹൃത്തും, ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകനുമായിരുന്നെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ രാഹുൽ ഗാന്ധി പറഞ്ഞു.

”സീതാറാം യെച്ചൂരി എന്റെ സുഹൃത്തായിരുന്നു.നമ്മുടെ രാജ്യത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണയുണ്ടായിരുന്ന ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു അദ്ദേഹം. നമ്മള്‍ നടത്തിയിരുന്ന നീണ്ട ചർച്ചകള്‍ ഞാൻ മിസ് ചെയ്യും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്റെ ആത്മാർഥമായ അനുശോചനം അറിയിക്കുന്നുവെന്നാണ് രാഹുല്‍ കുറിച്ചത്.

 

 

72 വയസായിരുന്നു യെച്ചൂരിയ്ക്ക്. ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കടുത്ത പനിയെ തുടര്‍ന്നായിരുന്നു യെച്ചൂരിയെ ആശുപത്രിയിലെത്തിച്ചത്. മൂന്ന് ദിവസം മുന്‍പ് യെച്ചൂരിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ആരോഗ്യ നില വീണ്ടും വഷളായതായി പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ശ്വാസ കോശത്തിലെ അണുബാധയെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുമ്പോഴായിരുന്നു അന്ത്യം. 2015ല്‍ പ്രകാശ് കാരാട്ട് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ചുമതല ഒഴിഞ്ഞ ശേഷമായിരുന്നു യെച്ചൂരി ദേശീയ ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്.

<br>
TAGS : SITHARAM YECHURI | RAHUL GANDHI
SUMMARY : Yechury is the defender of the idea of India-Rahul Gandhi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *