പോക്സോ കേസ്; യെദിയൂരപ്പ നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതില്ലെന്ന് കർണാടക ഹൈക്കോടതി

പോക്സോ കേസ്; യെദിയൂരപ്പ നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതില്ലെന്ന് കർണാടക ഹൈക്കോടതി

ബെംഗളൂരു: പോക്സോ കേസിൽ മുൻ മുഖ്യമന്ത്രി ബി. എസ്. യെദിയൂരപ്പ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് കർണാടക ഹൈക്കോടതി. തനിക്കെതിരായ പോക്‌സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യെദിയൂരപ്പ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി. കേസ് ജൂലൈ 26ന് വീണ്ടും പരിഗണിക്കും.

ജൂലൈ 15ന് കേസുമായി ബന്ധപ്പെട്ട് ബെംഗളൂരു കോടതിയിൽ നേരിട്ട് ഹാജരാകണമെന്നായിരുന്നു നേരത്തെ യെദിയൂരപ്പയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാൽ തന്റെ പ്രായം പരിഗണിക്കണമെന്നും കേസിൽ തുടർനടപടികൾ റദ്ദാക്കണമെന്നും യെദിയൂരപ്പ ആവശ്യപ്പെട്ടു. കേസ് റദ്ദാക്കാൻ സാധിക്കില്ലെന്നും എന്നാൽ യെദിയൂരപ്പ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

TAGS: KARNATAKA | BS YEDIYURAPPA
SUMMARY: HC exempts Yediyurappa from personal appearance in city court in POCSO case on July 15

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *