പോക്സോ കേസ്; തിങ്കളാഴ്ച ഹാജരാകുമെന്ന് യെദിയൂരപ്പ

പോക്സോ കേസ്; തിങ്കളാഴ്ച ഹാജരാകുമെന്ന് യെദിയൂരപ്പ

ബെംഗളൂരു: പോക്സോ കേസിൽ തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പിൽ ഹാജരാകുമെന്ന് മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അറിയിച്ചു. കേസിൽ യെദിയൂരപ്പക്കെതിരായ അറസ്റ്റ് വാറന്റ് കർണാടക ഹൈക്കോടതി തടഞ്ഞിരുന്നു. ജൂൺ 17ന് കേസ് അന്വേഷിക്കുന്ന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്‍റ് ( സിഐഡി) ഉദ്യോഗസ്ഥർക്കു മുമ്പിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചിരുന്നു.

സത്യമെന്താണെന്ന് എല്ലാവർക്കും അറിയാം. എങ്കിലും ആരൊക്കെയോ അനാവശ്യമായി ചിന്താക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ആരെയും കുറ്റപ്പെടുത്താൻ താനാഗ്രഹിക്കുന്നില്ല. ഗൂഢാലോചന നടത്തുന്നവരെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.

മാർച്ച് 14നാണ് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. വൈകാതെ കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്‍റിന് കൈമാറി. പരാതി നൽകിയ സ്ത്രീ കഴിഞ്ഞ മാസം അർബുദ ചികിത്സയെത്തുടർന്ന് മരണപ്പെട്ടു. നിലവിൽ ജൂൺ 17നുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. കേസിൽ പുരോഗതി ഇല്ലെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ സഹോദരൻ കഴിഞ്ഞ ആഴ്ച കോടതിയെ സമീപിച്ചിരുന്നു.

TAGS: BS YEDIYURAPPA| KARNATAKA| POCSO
SUMMARY: BS Yediyurappa says will be present before investigation team by monday

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *