യെലഹങ്ക -എറണാകുളം ഗരീബ് രഥ് സ്പെഷ്യൽ ട്രെയിൻ നവംബർ ആദ്യവാരം വരെ നീട്ടി

യെലഹങ്ക -എറണാകുളം ഗരീബ് രഥ് സ്പെഷ്യൽ ട്രെയിൻ നവംബർ ആദ്യവാരം വരെ നീട്ടി

ബെംഗളൂരു: യെലഹങ്കയിൽ നിന്നും എറണാകുളത്തേക്ക് പ്രഖ്യാപിച്ച ഗരീബ് രഥ് സ്പെഷ്യൽ ട്രെയിൻ (06102) നവംബർ 4 വരെ നീട്ടി. ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് സെപ്തംബർ 19 വരെയായിരുന്നു ട്രെയിൻ സര്‍വീസ് പ്രഖ്യാപിച്ചിരുന്നത്. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്. യെലഹങ്ക ജങ്ഷനിൽനിന്ന് രാവിലെ അഞ്ചിന് പുറപ്പെട്ട് അതേ ദിവസം ഉച്ചക്ക് 2.20ന് എറണാകുളത്ത് എത്തും.

എറണാകുളത്തു നിന്നും യെലഹങ്കയിലേക്കുള്ള സർവീസ് (06101) നവംബർ 3 വരെയുണ്ടാകും. ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ട്രെയിൻ സർവീസ് നടത്തുക. എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 12.40ന് പുറപ്പെട്ട് അതേ ദിവസം രാത്രി 11ന് യെലഹങ്ക ജങ്ഷനിലെത്തും.


<BR>
TAGS : TRAIN UPDATES
SUMMARY : Yelahanka – Ernakulam Garib Rath Special train extended till November 4

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *