യെലഹങ്ക-എറണാകുളം സ്പെഷൽ ട്രെയിൻ 19 വരെ നീട്ടി

യെലഹങ്ക-എറണാകുളം സ്പെഷൽ ട്രെയിൻ 19 വരെ നീട്ടി

ബെംഗളൂരു: ഓണം പ്രമാണിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് യെലഹങ്ക-എറണാകുളം റൂട്ടിൽ പ്രഖ്യാപിച്ച ഗരീബ് രഥ് സ്പെഷൽ ട്രെയിൻ സെപ്റ്റംബർ 19 വരെ നീട്ടിയതാ‍യി റെയിൽവേ അറിയിച്ചു. 06102 യെലഹങ്ക ജങ്ഷൻ-എറണാകുളം ജങ്ഷൻ സ്പെഷൽ സെപ്റ്റംബർ 9, 12, 14, 16, 19 (തിങ്കൾ, വ്യാഴം, ശനി) തീയതികളിൽ യെലഹങ്ക ജങ്ഷനിൽനിന്ന് രാവിലെ അഞ്ചിന് പുറപ്പെട്ട് അതേ ദിവസം ഉച്ചക്ക് 2.20ന് എറണാകുളത്ത് എത്തും.

06101 എറണാകുളം ജങ്ഷൻ-യെലഹങ്ക ജങ്ഷൻ സ്പെഷൽ സെപ്റ്റംബർ 8, 11, 13, 15, 18 തീയതികളിൽ (ഞായർ, ബുധൻ, വെള്ളി) എറണാകുളത്തുനിന്ന് 12.40ന് പുറപ്പെട്ട് അതേ ദിവസം രാത്രി 11ന് യെലഹങ്ക ജങ്ഷനിലെത്തും.
<BR>
TAGS : RAILWAY | TRAIN
SUMMARY : Ernakulam-Yelahanka special train extended till 18

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *