യെലഹങ്കയിൽ ബയോഡൈവേഴ്സിറ്റി പാർക്ക് തുറക്കാനൊരുങ്ങി വനം വകുപ്പ്

യെലഹങ്കയിൽ ബയോഡൈവേഴ്സിറ്റി പാർക്ക് തുറക്കാനൊരുങ്ങി വനം വകുപ്പ്

ബെംഗളൂരു: യെലഹങ്കയിൽ ബയോഡൈവേഴ്സിറ്റി പാർക്ക് തുറക്കാനൊരുങ്ങി വനം വകുപ്പ്. നേരത്തെ, കബ്ബൺ പാർക്കിന് സമാനമായി പുതിയ പാർക്ക് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വനംവകുപ്പ് ഇത് ബയോഡൈവേഴ്സിറ്റി പാർക്കായി മാറ്റുകയായിരുന്നു. ഔഷധച്ചെടികളുടെ ഉദ്യാനം, ഐവറി, മൃഗശാല, മരങ്ങളുടെ പാര്‍ക്ക് എന്നിവ ചേരുന്നതാണ് ബയോഡൈവേഴ്സിറ്റി പാർക്ക്.

മടപ്പനഹള്ളിയിലെ 153 ഏക്കർ വരുന്ന യൂക്കാലിപ്റ്റസ് ട്രീ പ്ലാന്‍റേഷനാണ് ബയോഡൈവേഴ്സിറ്റി പാർക്ക് ആയി മാറ്റുക. നവംബർ അവസാനത്തോടെ ഈ പാർക്കിന്‍റെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്നാണ് വിവരം. പാർക്കിന്‍റെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വനംവകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ പറഞ്ഞു.

ഇന്ദിരാഗാന്ധി ജൈവവൈവിധ്യ പാർക്ക്, വിശ്വഗുരു ബസവണ്ണ ഔഷധത്തോട്ടം, ഡോ.ബി ആർ അംബേദ്കർ പാർക്ക്, നാദപ്രഭു കെമ്പഗൗഡ മിനി മൃഗശാല, സാലുമരദ തിമ്മക്ക ട്രീ പാർക്ക് എന്നിവ ഇതിനുള്ളിൽ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. സമീപഭാവിയിൽ രണ്ട് ലക്ഷത്തോളം ജനസംഖ്യയുള്ള പ്രദേശമായി മാറുന്ന യെലഹങ്കയിലും പരിസരത്തും നൂറുകണക്കിന് ലേഔട്ടുകളുണ്ടെന്നും ഇവയെല്ലാം പുതിയ ബയോഡൈവേഴ്സിറ്റി പാർക്കിന്റെ ഭാഗമാക്കാനാണ് തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

TAGS: BENGALURU | PARK
SUMMARY: Yelahanka to have biodiversity park soon

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *