മെട്രോ യെല്ലോ ലൈൻ; സ്റ്റേഷനുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് മാത്രം പാർക്കിംഗ് അനുവദിക്കും

മെട്രോ യെല്ലോ ലൈൻ; സ്റ്റേഷനുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് മാത്രം പാർക്കിംഗ് അനുവദിക്കും

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിലെ സ്റ്റേഷനുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് മാത്രം പാർക്കിംഗ് അനുവദിക്കുമെന്ന് ബിഎംആർസിഎൽ. ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെയുള്ള യെല്ലോ ലൈനിൽ നിലവിൽ 16 മെട്രോ സ്റ്റേഷനുകളാണുള്ളത്. ഇതിൽ 13 സ്റ്റേഷനുകളിലും ഇരുചക്രവാഹനങ്ങൾക്ക് മാത്രമാണ് പാർക്കിംഗ് അനുവദിക്കുക. ബാക്കിയുള്ള സ്റ്റേഷനുകളുടെ കാര്യത്തിൽ നിലവിൽ തീരുമാനം ആയിട്ടില്ലെന്നും ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇലക്‌ട്രോണിക്‌സ് സിറ്റി സ്റ്റേഷനിൽ മാത്രം ഏകദേശം 1,000 ഇരുചക്രവാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ സാധിക്കും. ആദ്യ നാല് മണിക്കൂറിനുള്ളിൽ ബൈക്കുകൾക്ക് മിനിമം ചാർജ് 15 രൂപയും, പരമാവധി പ്രതിദിന നിരക്ക് 30 രൂപയുമാണ് പാർക്കിംഗ് ഫീസ്. ആർവി റോഡ്, റാഗിഗുഡ്ഡ, ബിടിഎം ലേഔട്ട്, സെൻട്രൽ സിൽക്ക് ബോർഡ് സ്റ്റേഷനുകളിൽ 200-ലധികം ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലമുണ്ട്. ശേഷിക്കുന്ന സ്റ്റേഷനുകളിൽ 77 മുതൽ 155 ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. പാർക്കിംഗ് ലോട്ടുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസ് ഫീസായി 3.3 ലക്ഷം മുതൽ 40 ലക്ഷം വരെ വാർഷിക ഫീസ് ബിഎംആർസിഎൽ നിശ്ചയിച്ചിട്ടുണ്ട്.

TAGS: BENGALURU | NAMMA METRO
SUMMARY: Bengaluru Metro’s Yellow Line to have only two-wheeler parking facilities

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *