യശ്വന്ത്പുര- എസ്എംവിടി റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ബി.എം.ടി.സി ബസ് സര്‍വീസ് ആരംഭിക്കുന്നു

യശ്വന്ത്പുര- എസ്എംവിടി റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ബി.എം.ടി.സി ബസ് സര്‍വീസ് ആരംഭിക്കുന്നു

ബെംഗളൂരു: യശ്വന്ത്‌പുര – എസ്എംവിടി റൂട്ടിൽ പുതിയ ബസ് സർവീസ് ഉടൻ ആരംഭിക്കുമെന്ന് ബിഎംടിസി അറിയിച്ചു. ഓഗസ്റ്റ് 26 മുതലാണ് സർവീസ് ആരംഭിക്കുക. യശ്വന്ത്പുര, എസ്എംവിടി റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തുക.. റൂട്ട് നമ്പർ 300-ആർ യശ്വന്ത്പുരിൽ നിന്നും എസ്എംവിടി ബെംഗളൂരുവിൽ നിന്നും ദിവസവും 12 ട്രിപ്പുകൾ വീതം നടത്തും. യശ്വന്ത്പുര ടിടിഎംസി, കൻ്റോൺമെൻ്റ് റെയിൽവേ സ്റ്റേഷൻ, ബെംഗളൂരു ഈസ്റ്റ് റെയിൽവേ സ്റ്റേഷൻ, മാരുതി സേവാ നഗർ എന്നീ റൂട്ടുകളിലൂടെയാണ് സർവീസ്.

TAGS: BENGALURU | BMTC
SUMMARY: Bengaluru: BMTC bus to link Yeshwantpur, SMVT stations

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *