ചില്ലറയും നോട്ടുമില്ലാതെ ഇനി ബസ് യാത്ര ചെയ്യാം; ഡിജിറ്റല്‍ ഇടപാടുമായി കെഎസ്ആര്‍ടിസി

ചില്ലറയും നോട്ടുമില്ലാതെ ഇനി ബസ് യാത്ര ചെയ്യാം; ഡിജിറ്റല്‍ ഇടപാടുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ചില്ലറയും കറന്‍സി നോട്ടുമില്ലാതെ ഇനി ബസില്‍ ധൈര്യമായി കറയാം. സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളെല്ലാം ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറുന്നു.  ജിപേയും പേടിഎമ്മും ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകളും ഉള്‍പ്പെടെ രാജ്യത്ത് ഉപയോഗത്തിലുള്ള എല്ലാ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനങ്ങളിലൂടെയും ഇനി മുതല്‍ കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റ് എടുക്കാനാകും. പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പോലുള്ള കൂടുതല്‍ വിപ്ലകരമായ ട്രാവല്‍ കാര്‍ഡുകള്‍ വീണ്ടും അവതരിപ്പിച്ചാണ് കെഎസ്ആര്‍ടിസിയുടെ ഡിജിറ്റിലൈസേഷന്‍ ഡ്രൈവിന് തുടക്കം കുറിക്കുന്നത്.

മെയ് 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിറ്റലൈസേഷന്‍ ഡ്രൈവ് ആരംഭിക്കുമെനന്ന് കെബി ഗണേഷ്‌കുമാര്‍ പറഞ്ഞു. തുടക്കത്തില്‍ ചലോ ആപ്പുമായി സഹകരിച്ച് കെഎസ്ആര്‍ടിസി ഒരു ലക്ഷം റീ ചാര്‍ജ് ചെയ്യാവുന്ന ട്രാവല്‍ കാര്‍ഡുകളാണ് പുറത്തിറക്കുക. തിരുവവന്തപുരം, കൊല്ലം ജില്ലകളില്‍ ഇതിനകം ഈ കാര്‍ഡുകള്‍ വിതരണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാര്‍ ഇതിനകം തന്നെ ഈ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതായും മന്ത്രി പറഞ്ഞു. ട്രാവല്‍ കാര്‍ഡുകള്‍ സംസ്ഥാനത്തുടനീളം ഘട്ടംഘട്ടമായി ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ടച്ച് സ്‌ക്രീനുകള്‍, വേഗതയേറിയ പ്രോസസ്സിംഗ് സംവിധാനങ്ങള്‍ എന്നിവയുള്ള പുതിയ ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട്ട് ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകള്‍ കെഎസ്ആര്‍ടിസി ഇതിനകം ഈ രണ്ട് ജില്ലകളിലും വിതരണം ചെയ്തിട്ടുണ്ട്. മേയ് അവസാനം മുതല്‍ യാത്രാ കാര്‍ഡുകള്‍ ഘട്ടം ഘട്ടമായി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
<BR>
TAGS : KSRTC
SUMMARY : You can now travel by bus without cash or notes; KSRTC with digital transaction

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *