‘കാനഡയിൽ പഠിക്കാൻ പോകുംമുമ്പ് രണ്ടുവട്ടം ആലോചിക്കണം’ ; മുന്നറിയിപ്പുമായി ഇന്ത്യൻ മുന്‍ ഹൈകമീഷണര്‍

‘കാനഡയിൽ പഠിക്കാൻ പോകുംമുമ്പ് രണ്ടുവട്ടം ആലോചിക്കണം’ ; മുന്നറിയിപ്പുമായി ഇന്ത്യൻ മുന്‍ ഹൈകമീഷണര്‍

ന്യൂ​ഡ​ൽ​ഹി: ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് കാ​ന​ഡ​യി​ൽ പ​ഠി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ ര​ണ്ടു​വ​ട്ടം ആ​ലോ​ചി​ക്ക​ണ​മെ​ന്ന് മു​ൻ ഹൈ​ക​മീ​ഷ​ണ​ർ സ​ഞ്ജ​യ് വ​ർ​മ. ഇ​ന്ത്യ-​കാ​ന​ഡ ന​യ​ത​ന്ത്രം വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് തി​രി​ച്ചു വി​ളി​ക്ക​പ്പെ​ട്ട സ​ഞ്ജ​യ്, പി.​ടി.​ഐ​ക്ക് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് കാ​ന​ഡ​യി​ൽ വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ളെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കനേഡിയൻ വിദ്യാര്‍ഥികളെക്കാൾ നാലു മടങ്ങ് ഫീസ് ആണ് നൽകുന്നത്. ഏജന്റുമാരുടെ ചതിയിൽപ്പെട്ട് പലരും എത്തിച്ചേരുന്നത് നിലവാരമില്ലാത്ത കോളേജുകളിലാണ്. ലക്ഷങ്ങള്‍ കൊടുത്ത് പഠിച്ച കുട്ടികള്‍ ജോലി സാധ്യതയുമില്ലാത്ത അവസ്ഥയിലാകുന്നു. എൻജിനിയറിങ് പഠിച്ചിറങ്ങിയ വിദ്യാര്‍ഥിക്ക് കാര്‍ ഓടിച്ചും ചായ വിറ്റും ജീവിക്കേണ്ടിവരുന്നു. ഉള്ളതെല്ലാം വിറ്റും കടംവാങ്ങിയുമാണ് പലരും കാനഡയിലെത്തുന്നത്.  വിഷാദരോഗം ബാധിച്ച്‌ പലരും ആത്മഹത്യയിൽ അഭയം തേടുന്നു.  അതിനാൽ കുട്ടികളെ കാനഡയിലേക്ക് വിടുംമുമ്പ്  കോളേജുകളെക്കുറിച്ച് രക്ഷിതാക്കള്‍ നന്നായി പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് വരെയുള്ള കണക്കുപ്രകാരം 4,27,000 ഇന്ത്യൻ വിദ്യാര്‍ഥികളാണ് കാനഡയിൽ പഠിക്കുന്നത്.
<BR>
TAGS : CANADA | IMMIGRATION
SUMMARY : ‘You should think twice before going to study in Canada’; Former Indian High Commissioner with a warning

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *