യുവ അഭിഭാഷകയെയും സഹോദരനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവ അഭിഭാഷകയെയും സഹോദരനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: യുവ അഭിഭാഷകയെയും സഹോദരനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെലമംഗലയ്ക്കടുത്തുള്ള ശ്രീനിവാസപുരയിലെ ഫാംഹൗസിലാണ് സംഭവം. രമ്യ (27), പുനീത് (22) എന്നിവരാണ് മരിച്ചത്. രമ്യയുടെ മാതാപിതാക്കളുടെ വളർത്തുമകനാണ് പുനീത്.

ശ്രീനിവാസപുരയിലെ ഇവരുടെ ഫാംഹൗസിൽ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. പുനീത് മരപ്പണിക്കാരനായിരുന്നു. മരണകാരണം വ്യക്തമല്ല. ഇവരുടേത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം നെലമംഗല സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തിൽ നെലമംഗല റൂറൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

TAGS: KARNATAKA | DEATH
SUMMARY: Young woman advocate, youth found dead at farmhouse near Nelamangala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *