വാട്‌സ്ആപ്പ് വഴി ഓര്‍ഡര്‍; അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ന്‍ വാങ്ങുന്നതിനിടെ യുവ വനിതാ ഡോക്ടർ പിടിയിൽ

വാട്‌സ്ആപ്പ് വഴി ഓര്‍ഡര്‍; അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ന്‍ വാങ്ങുന്നതിനിടെ യുവ വനിതാ ഡോക്ടർ പിടിയിൽ

ഹൈദരാബാദ്: അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ൻ വാങ്ങിയെന്ന കേസിൽ യുവ വനിതാ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു.  ഹൈദരാബാദിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയുടെ മുൻ സിഇഒ ആയ നമ്രത ചിഗുരുപതി (34) ആണ് കൊക്കെയ്ൻ വാങ്ങുന്നതിനിടെ പോലീസ് പിടിയിലായത്.

മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന വിതരണക്കാരനായ വാൻഷ് ധാക്കറിൽ നിന്ന് കൊറിയർ വഴിയാണ് നമ്രത കൊക്കെയ്ൻ വാങ്ങിയത്. ഇരുവരും തമ്മിൽ സ്ഥിരമായി മയക്കുമരുന്ന് ഇടപാട് നടത്താറുണ്ടെന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്ന ധാക്കറിന്റെ സഹായി ബാലകൃഷ്ണയ്ക്ക് ഒപ്പമാണ് നമ്രത പോലീസ് പിടിയിലായത്.

ഇവർ വാട്‌സ്ആപ്പ് വഴി ധാക്കറിന്റെ പക്കൽ നിന്ന് അഞ്ചുലക്ഷം രൂപയുടെ കൊക്കെയ്ൻ ഓർഡർ ചെയ്തുവെന്നും ഓൺലൈൻ വഴിയാണ് പണം കൈമാറിയതെന്നും പോലീസ് പറഞ്ഞു. തുടർന്ന് ബാലകൃഷ്ണ കൊക്കെയ്ൻ നമ്രതയ്ക്ക് കൈമാറാനായി റായദുർഗത്തിൽ എത്തി. പോലീസ് ഓഫീസർ വെങ്കണ്ണയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് 10,000 രൂപയും 53 ഗ്രാം കൊക്കെയ്നും രണ്ട് മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു. കുറച്ചു നാളിനുള്ളിൽ 70 ലക്ഷം രൂപയുടെ മയക്കു മരുന്ന് വാങ്ങിയതായി നമ്രത സമ്മതിച്ചതായി പോലീസ് പറഞ്ഞു.
<BR>
TAGS : DRUG ARREST | HYDERABAD
SUMMARY : Ordered via WhatsApp; Young female doctor arrested while buying cocaine worth Rs. 5 lakh

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *