പൊതുസ്ഥലത്ത് കഞ്ചാവ് വലിച്ച യുവാവ് അറസ്റ്റില്‍

പൊതുസ്ഥലത്ത് കഞ്ചാവ് വലിച്ച യുവാവ് അറസ്റ്റില്‍

കോഴിക്കോട് പേരാമ്പ്രയില്‍ പൊതുസ്ഥലത്ത് വെച്ച്‌ കഞ്ചാവ് വലിച്ച യുവാവ് അറസ്റ്റിൽ. പ്രാദേശിക യൂത്ത് ലീഗ് നേതാവ് നൊച്ചാട് സ്വദേശി അനസ് വാളൂരി(28) നെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. റോഡരികില്‍ കഞ്ചാവ് ബീഡി വലിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്.

കായണ്ണ ഹെല്‍ത്ത് സെന്റർ റോഡില്‍ കഞ്ചാവ് വില്‍പ്പനയും ഉപയോഗവും പതിവാണെന്നും, ഈ പ്രദേശത്ത് കഞ്ചാവ് വില്‍പ്പനക്കാരും ആവശ്യക്കാരും തമ്പടിക്കാറുണ്ടെന്നും നാട്ടുകാർ പരാതി നല്‍കിയിരുന്നു. ഇതിനെത്തുടർന്ന് പോലീസ് സ്ഥലത്ത് പട്രോളിങ് നടത്തുകയായിരുന്നു. പട്രോളിങ്ങിനിടെയാണ് അനസും സംഘവും പോലീസിന്റെ പിടിയിലാവുന്നത്.

TAGS : GANJA CASE
SUMMARY : Young man arrested for smoking ganja in public

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *