മുനമ്പത്ത് വീട്ടിനുള്ളില്‍ യുവാവ് തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍

മുനമ്പത്ത് വീട്ടിനുള്ളില്‍ യുവാവ് തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍

കൊച്ചി: മുനമ്പത്ത് വീട്ടിനുള്ളില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുനമ്പം മാവുങ്കല്‍ സ്വദേശി സ്മിനോയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യുവാവ് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. മോഷണശ്രമത്തിനിടെ കൊല നടന്നതെന്നാണ് സംശയം. വീടിന്‍റെ കാര്‍ പോര്‍ട്ടിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഫോണ്‍ എടുക്കാതെ വന്നതോടെ അന്വേഷിച്ചെത്തിയ കൂട്ടുകാരനാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടതെന്ന് പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു. സ്മിനോയുടെ മാലയും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. തലയ്ക്കാണ് അടിയേറ്റിരിക്കുന്നത്. കുറച്ചുകാലമായി യുവാവ് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും.

TAGS : LATEST NEWS
SUMMARY : Young man found dead after being hit in the head inside house in Munambath

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *