കയാക്കിങ്ങിനിടെ കൂറ്റൻ തിമിംഗലത്തിന്റെ വായിലകപ്പെട്ടു; അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്

കയാക്കിങ്ങിനിടെ കൂറ്റൻ തിമിംഗലത്തിന്റെ വായിലകപ്പെട്ടു; അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്

കയാക്കിങ്ങിനിടെ യുവാവിനെ കൂനന്‍ തിമിംഗലം വിഴുങ്ങി. അല്‍പ്പസമയത്തിന് ശേഷം തുപ്പി പുറത്തുവിട്ടു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലിയിലെ മഗല്ലന്‍ കടലിടുക്ലാണ് സംഭവം. ആഡ്രിയന്‍ സിമാന്‍കാസ് എന്ന 24കാരനാണ് തിമിംഗലത്തിന്റെ വായില്‍ പോയി ജീവനോടെ തിരിച്ചുവന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മറ്റൊരു ബോട്ടില്‍ മകനോടൊപ്പമുണ്ടായിരുന്ന അച്ഛൻ കായാക്കിങ്ങിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.

ജലോപരിതലത്തിലേക്ക് എത്തിയ തിമിംഗലത്തിന്റെ വായില്‍ യുവാവും യുവാവിന്റെ കയാക്കിങ് ബോട്ടും കുടുങ്ങുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തിമിംഗലം യുവാവിനേയും ബോട്ടും തിരിച്ചു തുപ്പിയതോടെ ഇയാള്‍ അത്ഭുതകരമായി രക്ഷപെട്ടു. 2020 നവംബറില്‍ കാലഫോണിയയില്‍ കൂനന്‍ തിമിംഗലം രണ്ട് പേരെ വിഴുങ്ങിയിരുന്നു. പിന്നീട് തുപ്പി വിടുകയായിരുന്നു.

TAGS : LATEST NEWS
SUMMARY : Young man miraculously survives after being swallowed by a huge whale while kayaking

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *