പാറയുടെ മുകളില്‍ നിന്ന് റീല്‍സ് ചിത്രീകരണം; യുവാവ് അറസ്റ്റില്‍

പാറയുടെ മുകളില്‍ നിന്ന് റീല്‍സ് ചിത്രീകരണം; യുവാവ് അറസ്റ്റില്‍

ബെംഗളൂരു: പാറയുടെ മുകളിൽ നിന്ന് അപകടകരമാകുന്ന വിധം റീൽസ് ചിത്രീകരിച്ച യുവാവ് പിടിയിൽ. സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകാനാണ് ജീവന്‍ പണയം വച്ച് യുവാവ് റീല്‍സ് ഷൂട്ട് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി.

ദിവസങ്ങള്‍ക്ക് മുമ്പാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറാലയത്. അവലബെട്ട മലയിലെ കീഴ്ക്കാംതൂക്കായ പാറയില്‍ നിന്ന് അപകടകരമായ രീതിയില്‍ പുഷ് അപ്പും പുള്ള് അപ്പും ചെയ്യുന്ന വീഡിയോ ആണ് യുവാവ് ചിത്രീകരിച്ചത്. ഇയാള്‍ക്കൊപ്പമെത്തിയ സുഹൃത്ത് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വീഡിയോയിലുണ്ടായിരുന്നു.

തുടര്‍ന്ന് പോലീസ് കേസ് എടുക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ബെംഗളൂരുവിൽ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള അവലബെട്ട ഏറെ അപകടകരമായ സ്ഥലമാണ്. 800 കിലോ മീറ്റര്‍ ഉയരുമുള്ള പാറയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം വിലക്കിയിരുന്നു. ഇത് ലംഘിച്ചാണ് ഒരു കൂട്ടം യുവാക്കള്‍ അവിടെയെത്തിയത്.

 

TAGS: KARNATAKA | ARREST
SUMMARY: Youth arrested for doing stunts on Avalabetta cliffs for reels

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *