സഹപ്രവർത്തകയുടെ സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

സഹപ്രവർത്തകയുടെ സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: സഹപ്രവർത്തകയുടെ ലാപ്‌ടോപ്പ് കടംവാങ്ങി അതിലെ സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. മടിക്കേരി സ്വദേശി ആഷിഷ് മൊന്നപ്പ (30) ആണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിലാണ് പോലീസ് നടപടി. ഹൊസൂരിലാണ് ഇയാളുടെ കുടുംബം ഏറെക്കാലമായി താമസിച്ചിരുന്നത്. നഗരത്തിലെ സ്വകാര്യ ഫിനാൻസ് കമ്പനിയിൽ സ്പെഷ്യലിസ്റ്റായി ജോലി ചെയ്തിരുന്ന സമയത്ത് ഇതേ സ്ഥാപനത്തിലുണ്ടായിരുന്ന ചില സഹപ്രവർത്തകരോടൊപ്പം ഇയാൾ സൗഹൃദം സ്ഥാപിച്ചിരുന്നു.

ആഷിഷ് യുവതിയോട് കുറച്ച് ദിവസങ്ങൾക്കായി ലാപ്‌ടോപ്പ് കടം വാങ്ങിയിരുന്നു. എന്നാൽ നാല് മാസം കഴിഞ്ഞ് മാത്രമാണ് യുവതിക്ക് ലാപ്‌ടോപ്പ് തിരികെ ലഭിച്ചത്. ലാപ്‌ടോപ്പ് തിരികെ ലഭിച്ച ശേഷം, യുവതി അതിലെ ഫയലുകൾ പരിശോധിച്ചു. ഇതോടെ തന്റെയും മറ്റ് സുഹൃത്തുക്കളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത നിലയിൽ കാണുകയായിരുന്നു. ഇതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. മോർഫ് ചെയ്ത ചിത്രങ്ങൾ ടെലഗ്രാമിൽ അപ്‌ലോഡ് ചെയ്യപ്പെട്ടതായും പോലീസ് കണ്ടെത്തി. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ ഉദ്ദേശിച്ചില്ലെന്നും ഡിലീറ്റ് ചെയ്യാൻ മറന്നുപോയതാണെന്നും ആഷിഷ് പോലീസിനോട് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

TAGS: KARNATAKA | ARREST
SUMMARY: Bengaluru BCA graduate morphs photos of colleagues after borrowing laptop, uploads them on Telegram

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *