വനിതാ എസ്ഐ അപമാനിച്ചെന്ന് ആരോപണം;  കീടനാശിനി കലർത്തിയ മദ്യം കഴിച്ച് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

വനിതാ എസ്ഐ അപമാനിച്ചെന്ന് ആരോപണം; കീടനാശിനി കലർത്തിയ മദ്യം കഴിച്ച് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബെംഗളൂരു: വനിതാ എസ്ഐ നിരന്തരം അപമാനിച്ചെന്ന് ആരോപിച്ച് കീടനാശിനി കലർത്തിയ മദ്യം കഴിച്ച് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചമരാജ്നഗർ കൊല്ലേഗലിലാണ് സംഭവം. ദുഷ്യന്ത് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. കൊല്ലേഗൽ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വർഷ, ദുഷ്യന്തിനെ പലതവണ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് വീട്ടുതടങ്കലിൽ വയ്ക്കുകയായിരുന്നുവെന്ന് ദുഷ്യന്തിന്റെ കുടുംബം ആരോപിച്ചു. ദുഷ്യന്തിനെ ഹിസ്റ്ററി ഷീറ്റർമാരുടെ പട്ടികയിൽ ഉൾപെടുത്തുകയും, ഏറ്റുമുട്ടലിൽ കൊല്ലുമെന്ന് എസ്ഐ ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിച്ചു.

തിങ്കളാഴ്ച വനിതാ എസ്‌ഐ ദുഷ്യന്തിന്റെ വീട്ടിലെത്തിയിരുന്നു. തുടർന്ന് കടുത്ത മാനസിക പീഡനം ഇവർ ദുഷ്യന്തിന് നൽകി. ഇതോടെ മദ്യത്തിൽ കീടനാശിനി ചേർത്ത് ദുഷ്യന്ത് കഴിക്കുകയായിരുന്നു. നിലവിൽ ചാമരാജനഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (സിഐഎംഎസ്) ദുഷ്യന്ത് ചികിത്സയിലാണ്. എസ്‌ഐ വർഷയ്‌ക്കെതിരെ ദുഷ്യന്തിന്റെ മാതാപിതാക്കൾ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്.

TAGS: KARNATAKA | CRIME
SUMMARY: Youth attempts suicide over alleged harassment by woman police sub-inspector

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *