വർക്കലയിൽ മിന്നലേറ്റ് യുവാവ് മരിച്ചു

വർക്കലയിൽ മിന്നലേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: വർക്കല ഇലകമണിൽ ഇടിമിന്നലിൽ യുവാവ് മരിച്ചു. വിളപ്പുറം വാർഡിൽ ചാരുംകുഴി ലക്ഷംവീട് കുന്നുംപുറം കോളനിയിൽ താമസിക്കുന്ന രാജമണി, ദീപ ദമ്പതികളുടെ മകൻ രാജേഷ് (19) ആണ് മരിച്ചത്. രാത്രി എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. ശക്തമായ മഴയ്ക്കൊപ്പം ഉണ്ടായ ഇടിമിന്നലിലാണ് അപകടമുണ്ടായത്.

വീടിന് മുന്നിൽ ഇരിക്കുന്നതിനിടെയാണ് ഇടിമിന്നല്‍ ഏറ്റത്. ഗുരുതരമായിപരുക്കേറ്റ രാജേഷിനെ ഉടനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകട സമയം മാതാപിതാക്കളും സഹോദരനും വീട്ടിൽ ഉണ്ടായിരുന്നു. ഇവർക്ക് അപായം സംഭവിച്ചില്ല. കൂലിപണി ചെയ്തു വരികയായിരുന്നു രാജേഷ്. ശക്തമായ മിന്നലിൽ സമീപത്തെ മറ്റൊരു വീട്ടിലെ വയറിങ് മുഴുവനായി കത്തി നശിച്ചു.
<BR>
TAGS : VARKALA | LIGHTNING
SUMMARY : Youth dies after being struck by lightning in Varkala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *