ജല്ലിക്കെട്ടില്‍ കാളയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു

ജല്ലിക്കെട്ടില്‍ കാളയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു

മധുരെ: മധുരയിലെ ജല്ലിക്കെട്ടില്‍ കാളയുടെ കുത്തേറ്റ് യുവാവ് മരിച്ചു. മധുര ആവണിയാപുരത്താണ് സംഭവം. മധുര സ്വദേശി നവീന്‍കുമാറാണ് മരിച്ചത്. കാളയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെനെഞ്ചില്‍ ചവിട്ടേല്‍ക്കുകയായിരുന്നു. ഗുരുതരമായിപരുക്കേറ്റ നവീനിനെ ചികിത്സയ്ക്കായി മധുരൈ ഗവൺമെൻ്റ് രാജാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്തനായില്ല.

പൊങ്കൽ ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന തമിഴ്‌നാട്ടിലെ ആദ്യ ജല്ലിക്കെട്ടായ മധുര ആവണിയാപുരം ജല്ലിക്കെട്ട് ഇന്ന് രാവിലെയാണ് ആരംഭിച്ചത്കൊട്ടിഘോഷത്തോടെയാണ് ജെല്ലിക്കെട്ട് നടക്കുന്നത്. 1100 കാളകളും 900 കാളപിടിത്തക്കാരും ജല്ലിക്കെട്ടിൽ പങ്കെടുക്കുനുണ്ട്. ജെല്ലിക്കെട്ടിൽ ഇതുവരെ 41 പേർക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
<BR>
TAGS : JALLIKKATTU
SUMMARY ; Youth dies after being trampled by bull during Jallikattu

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *