ദീപാവലി ആഘോഷത്തിനിടെ പന്തയം വെച്ചു; തിരികൊളുത്തിയ പടക്കങ്ങൾക്ക് മുകളിൽ ഇരുന്ന യുവാവിന് ദാരുണാന്ത്യം

ദീപാവലി ആഘോഷത്തിനിടെ പന്തയം വെച്ചു; തിരികൊളുത്തിയ പടക്കങ്ങൾക്ക് മുകളിൽ ഇരുന്ന യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ദീപാവലി ആഘോഷത്തിനിടെ സുഹൃത്തുക്കളുമായി നടത്തിയ പന്തയം വെപ്പിൽ യുവാവിന് ദാരുണാന്ത്യം. കോണനകുണ്ടേയിലാണ് സംഭവം. ശബരീഷ് (32) ആണ് മരിച്ചത്. പന്തയത്തിന്റെ ഭാഗമായി തിരികൊളുത്തിയ പടക്കങ്ങള്‍ക്ക് മുകളില്‍ ഇരിക്കുകയായിരുന്നു യുവാവ്. സംഭവത്തിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ദീപാവലി രാത്രിയില്‍ ആഘോഷങ്ങളുടെ ഭാഗമായി ശബരീഷും സുഹൃത്തുക്കളും മദ്യപിച്ചിരുന്നു. ഇതോടെ ഇവർ പടക്കം പൊട്ടിക്കാന്‍ പുറത്തിറങ്ങുന്നതും പന്തയം വയ്ക്കുന്നതും. പടക്കങ്ങള്‍ സൂക്ഷിച്ച കാർഡ്ബോർഡ് പെട്ടിയിൽ ഇരിക്കാൻ കഴിയുന്നവർക്ക് പുതിയ ഓട്ടോറിക്ഷ ലഭിക്കുമെന്നായിരുന്നു പന്തയം.

തുടർന്ന് ശബരീഷ് പെട്ടിക്കുമുകളില്‍ ഇരിക്കുകയായിരുന്നു. സംഭവത്തിൽ ശബരീഷിന്‍റെ ആന്തരികാവയവങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് ശബരീഷിന്റെ സുഹൃത്തുക്കളായ ആറു പേരെ അറസ്റ്റ് ചെയ്തു.

 

TAGS: BENGALURU | DEEPAVALI ACCIDENT
SUMMARY: Man dies after sitting on bursting firecracker box in Bengaluru on Deepavali

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *