സെൽഫി എടുക്കാൻ തടാകത്തിൽ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു

സെൽഫി എടുക്കാൻ തടാകത്തിൽ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ബെംഗളൂരു: സെൽഫി എടുക്കാൻ തടാകത്തിൽ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ബെള്ളാരി കുഡ്‌ലിഗി താലൂക്കിലെ ഗണ്ഡബൊമ്മനഹള്ളിക്ക് സമീപമാണ് സംഭവം. ചേതൻ കുമാർ (21) ആണ് മരിച്ചത്.

ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസമായി തുടർച്ചയായി മഴ പെയ്യുകയാണ്. ഇക്കാരണത്താൽ തന്നെ മിക്ക ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയാണ്. ഇതിനിടെയാണ് തടാകത്തിൽ നിന്ന് സെൽഫിയെടുക്കാൻ ചേതൻ ശ്രമിച്ചത്. അടിയോഴുക്ക് കൂടുതലായതിനാൽ ചേതൻ വെള്ളത്തിൽ മുങ്ങുകയായിരുന്നു.

സമീപത്തുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ പോലീസ് കേസെടുത്തു.

TAGS: KARNATAKA | DROWNED
SUMMARY: Youth slips and dies while clicking selfie at overflowing lake

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *