അബ്ബി വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മുങ്ങിമരിച്ചു

അബ്ബി വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മുങ്ങിമരിച്ചു

ബെംഗളൂരു: അബ്ബി വെള്ളച്ചാട്ടത്തിൽ വീണ് ബെംഗളൂരു സ്വദേശിയായ യുവാവ് മരിച്ചു. ബസവനഗുഡിയിൽ താമസിക്കുന്ന വിനോദ് (26) ആണ് മരിച്ചത്. വിനോദ്, മറ്റ് 12 യുവാക്കൾക്കൊപ്പം വാരാന്ത്യ യാത്രയ്ക്ക് വന്ന് കുടജാദ്രി മലനിരകൾ സന്ദർശിച്ച ശേഷം അബി വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോയതായിരുന്നു.

അബദ്ധത്തിൽ കാൽ വഴുതി വിനോദ് വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഹൊസനഗര സിറ്റി സ്റ്റേഷൻ പിഎസ്ഐ രമേശും അഗ്നിശമന സേനയും സ്ഥലത്തെത്തി മണിക്കൂറുകളോളം തിരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ വർഷം ബെംഗളൂരു സ്വദേശിയായ യുവാവ് മുങ്ങിമരിച്ചതിനെ തുടർന്ന് ജില്ലാ അധികൃതർ അബ്ബി വെള്ളച്ചാട്ടത്തിലേക്കുള്ള വഴി തടയുകയും പ്രവേശനം നിയന്ത്രിക്കുകയും ചെയ്തിരുന്നു.

TAGS: BENGALURU UPDATES| ABBI WATERFALLS
SUMMARY: Man from bengaluru drowned to death in abbi waterfalls

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *