ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് കാറിൽ എംഡിഎംഎ കടത്തുന്നതിനിടെ യുവാക്കൾ പിടിയിൽ

ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് കാറിൽ എംഡിഎംഎ കടത്തുന്നതിനിടെ യുവാക്കൾ പിടിയിൽ

കോഴിക്കോട്‌: ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന ലഹരിമരുന്നുമായി നാല് യുവാക്കള്‍  പോലീസ് പിടിയിലായി. കൊടുവള്ളി കരുവൻപോയിൽ കരുമ്പാരു കുഴിയിൽ ജുനൈദ് എന്ന ടോം (30), കരുവൻപൊയിൽ വട്ടക്കണ്ടി വീട്ടിൽ ഷഫീഖ് എന്ന പീക്കു (32) ,കരുവൻപൊയിൽ പൊയിൽ, പൊൻപാറക്കൽ മുഹമ്മദ് യാസീൻ (24), പുത്തൂർ എടവനകുന്നത് ഷക്കീൽ എന്ന ചിമ്മിണി (25) എന്നിവരാണ് ശനിയാഴ്ച അടിവാരത്ത് വെച്ച് പോലീസ് പിടിയിലായത്.

ഇവരിൽ നിന്നും 11.32 ഗ്രാം എംഡിഎംഎ യും,4.73ഗ്രാം എംഡിഎംഎ എക്‌സ്റ്റസി ഗുളികകളും കണ്ടെടുത്തു. ഇവരുടെ കാറും കസ്റ്റഡിയിൽ എടുത്തു . സ്ഥിരമായി ബെംഗളൂരുവില്‍ നിന്നും വാങ്ങി കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ വിൽപന നടത്തുന്നവരാണ് പ്രതികൾ. ഷഫീക് ഗൾഫിൽ നിന്നും അടുത്ത് നട്ടിൽ എത്തിയതാണ്. പ്രതികളെല്ലാം സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണ്. പിന്നീട് ലഹരി വിൽപനയിലേക്ക് കടക്കുകയായിരുന്നു. ബെംഗളൂരുവിലെ ലഹരിസംഘത്തെ കുറിച്ചും പ്രതികളിൽ നിന്നും ലഹരി വാങ്ങുന്നവരെകുറിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
<BR>
TAGS : MDMA |  ARRESTED | KOZHIKODE NEWS
SUMMARY : Youths arrested while smuggling MDMA in a car from Bengaluru to Kerala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *