ലഹരി അടങ്ങിയ മരുന്ന് നല്‍കിയില്ല; മെഡിക്കല്‍ ഷോപ്പ് അടിച്ചുതകര്‍ത്ത് യുവാക്കള്‍

ലഹരി അടങ്ങിയ മരുന്ന് നല്‍കിയില്ല; മെഡിക്കല്‍ ഷോപ്പ് അടിച്ചുതകര്‍ത്ത് യുവാക്കള്‍

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ ലഹരി അടങ്ങിയ മരുന്ന് നല്‍കാത്തിതിന് മെഡിക്കല്‍ ഷോപ്പ് അടിച്ചുതകർത്തു. ഡോക്ടർമാരുടെ കുറിപ്പില്ലാതെ മരുന്ന് നല്‍കില്ലെന്ന് ജീവനക്കാർ മറുപടി നല്‍കിയതില്‍ പ്രകോപിതരായാണ് മെഡിക്കല്‍ സ്റ്റോർ തകർത്തത്. നെയ്യാറ്റിൻകരയിലേ അപ്പോളോ മെഡിക്കല്‍ ഷോപ്പാണ് യുവാക്കള്‍ തകർത്തത്.

ലഹരി സാന്നിധ്യമുള്ള മരുന്നാണ് യുവാക്കള്‍ ആവശ്യപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. മൂന്ന് യുവാക്കളാണ് ആക്രമണത്തിന് പിന്നില്‍. മെഡിക്കല്‍ ഷോപ്പിന്റെ മുന്നില്‍ നിർത്തിയിട്ട ബൈക്കും തകർത്തു. കത്തി ഉപയോഗിച്ച്‌ ജീവനക്കാരെ യുവാക്കള്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. നെയ്യാറ്റിൻകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS : LATEST NEWS
SUMMARY : Youths attack medical shop for not providing intoxicating medicine

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *