യൂട്യൂബറെ കാട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

യൂട്യൂബറെ കാട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: യൂട്യൂബറെ കാട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ടി ദാസറഹള്ളിയിലെ മഞ്ജുനാഥ് നഗർ സ്വദേശിയായ മഞ്ജുനാഥിനെയാണ് (38) മരിച്ച നിലയിൽ കണ്ടത്. നെലമംഗല താലൂക്കിലെ സോളദേവനഹള്ളി വനത്തിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മഞ്ജുനാഥ് വിഷാദരോഗിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വകാര്യ യൂട്യൂബ് ചാനൽ നടത്തി വരികയായിരുന്നു. മരണദിവസം രാത്രി അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിൽ ലൈവായി മരണത്തെ കുറിച്ചും മറ്റുമായി വീഡിയോകൾ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പുറത്തേക്ക് പോയ ഇയാൾ വീട്ടിലേക്ക് തിരിച്ചെത്താതിരുന്നതോടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്നുള്ള അന്വേഷണത്തിൽ വനമേഖലയ്ക്ക് സമീപം ഇയാളുടെ സ്കൂട്ടർ കണ്ടെത്തി. പിന്നീടുള്ള തിരച്ചിലിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ മഞ്ജുനാഥിനെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ നെലമംഗല റൂറൽ പോലീസ് അന്വേഷണം ആരംഭിച്ചു.

TAGS: KARNATAKA | YOUTUBER
SUNMARY: YouTuber commits suicide in Soladevanahalli

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *