രാസലഹരിക്കേസ്; മുൻകൂർ ജാമ്യം തേടി യൂട്യൂബർ തൊപ്പി

രാസലഹരിക്കേസ്; മുൻകൂർ ജാമ്യം തേടി യൂട്യൂബർ തൊപ്പി

കൊച്ചി: രാസലഹരിക്കേസിൽ കോടതിയിൽ മുൻകൂർ ജാമ്യം തേടി യൂട്യൂബർ യൂട്യൂബർ തൊപ്പി എന്ന നിഹാദ്. എറണാകുളം സെഷൻസ് കോടതി അപേക്ഷ ഇന്ന് പരിഗണിക്കും. നിഹാദിന്റെ വീട്ടിൽ നിന്നും, സുഹൃത്തിന്റെ പക്കൽ നിന്നുമാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്.

നിഹാദിന്റെ വീട്ടിൽ നിന്ന് പാലാരിവട്ടം പോലീസ് ആണ് രാസലഹരി പിടികൂടിയിരുന്നത്. ഇതിന് പിന്നാലെ കേസെടുക്കുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ നിഹാദും വനിതാ സുഹൃത്തുക്കളും ഒളിവിലാണ്. എല്ലാം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ് നിഹാദ് നേരത്തെ യൂട്യൂബിൽ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. പണവും പ്രശസ്തിയുമുണ്ടായിട്ട് ഒരു കാര്യവുമില്ലെന്ന് നിഹാദ് വീഡിയോയിൽ പറഞ്ഞിരുന്നു. തൊപ്പി എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്നായിരുന്നു നിഹാദ് വീഡിയോയിൽ വ്യക്തമാക്കിയത്.

ഗെയിമിങ് പ്ലാറ്റ് ഫോമുകളിലൂടെ ശ്രദ്ധനേടിയ ആളാണ് കണ്ണൂർ സ്വദേശിയായ തൊപ്പി. യൂട്യൂബിൽ ആറ് ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സ് തൊപ്പിക്കുണ്ട്. തൊപ്പിയുടെ വീഡിയോ കണ്ട് കുട്ടികൾ വഴിതെറ്റുന്നു എന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. 18 വയസിന് താഴെയുള്ള കുട്ടികളാണ് തൊപ്പിയുടെ വീഡിയോകളുടെ സ്ഥിരം കാഴ്ചക്കാർ. കഴിഞ്ഞ വർഷം പൊതുസ്ഥലത്ത് അശ്ലീല പരാമർശങ്ങൾ നടത്തിയതിനും ഗതാഗതം തസപ്പെടുത്തിയതിനും തൊപ്പിക്കെതിരെ മലപ്പുറത്ത്‌ പോലീസ് കേസെടുത്തിരുന്നു.

TAGS: KERALA | YOUTUBER THOPPI
SUMMARY: Youtuber thoppi seeks anticipatory bail in drug

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *