ഐപിഎൽ 2025; സഹീർ ഖാനെ മെന്ററായി നിയമിച്ച് ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്

ഐപിഎൽ 2025; സഹീർ ഖാനെ മെന്ററായി നിയമിച്ച് ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) അടുത്ത സീസണിലേക്ക് മുൻ ഇന്ത്യൻ താരം സഹീർ ഖാനെ മെന്ററായി നിയമിച്ച് ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ഐപിഎൽ ക്രിക്കറ്റ് പരമ്പരയിൽ മുംബൈ ഇന്ത്യൻസ് ടീമിന്‍റെ കൺസൾട്ടന്‍റായി പ്രവർത്തിച്ചു വരികയായിരുന്നു. സഹീറിന്‍റെ പ്രചോദനത്തില്‍ ഐപിഎൽ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമായി മുംബൈ മാറിയിരുന്നു.

2016-17 സീസണുകളിൽ ഡൽഹി ഡെയർഡെവിൾസിനെ (ഡൽഹി ക്യാപിറ്റൽസ്) നയിച്ച സഹീർ പേസർ എംഐ, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഡൽഹി ഡെയർഡെവിൾസ് എന്നീ മൂന്ന് ഫ്രാഞ്ചൈസികളുടെ ഭാഗമായി. 100 ഐപിഎൽ മത്സരങ്ങളിൽ താരം കളിച്ചിട്ടുണ്ട്. 10 സീസണുകളിലായി 102 വിക്കറ്റുകൾ നേടി. 2017 സീസണിൽ, ഇന്ത്യൻ പ്രീമിയർ ലീഗിൽ 100 ​​വിക്കറ്റ് നേടുന്ന ചരിത്രത്തിലെ 10-ാമത്തെ ബൗളറും എട്ടാമത്തെ ഇന്ത്യൻ ബൗളറുമായി സഹീർ മാറി. 38-ാം വയസ്സിൽ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമാണ്.

2000 മുതൽ 2014 വരെ 14 വർഷം സഹീർ ഖാൻ ഇന്ത്യൻ ടീമിൽ കളിച്ചിട്ടുണ്ട്. 2011ൽ ഇന്ത്യൻ ടീമിന് ലോകകപ്പ് നേടിക്കൊടുത്തതിൽ പ്രധാനികളിലൊരാളാണ് സഹീർ ഖാൻ. 2011 ലോകകപ്പിൽ 21 വിക്കറ്റുമായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളർ എന്ന റെക്കോർഡും താരം സ്വന്തമാക്കി. കപിൽ ദേവിന് ശേഷം ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ബൗളറായാണ് സഹീർ ഖാൻ കണക്കാക്കപ്പെടുന്നത്. 92 ടെസ്റ്റുകളിലും 200 ഏകദിനങ്ങളിലും 17 ടി-20യിലുമായി 311 വിക്കറ്റുകളാണ് താരം നേടിയത്.

TAGS: SPORTS | ZAHEER KHAN
SUMMARY: Zaheer Khan Appointed as Lucknow Super Giants Mentor

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *