അച്ഛനെ പോലെ മകനും കൊല്ലപ്പെടും; ബാബ സിദ്ദിഖിയുടെ മകന് നേരെ വധഭീഷണി

അച്ഛനെ പോലെ മകനും കൊല്ലപ്പെടും; ബാബ സിദ്ദിഖിയുടെ മകന് നേരെ വധഭീഷണി

മുംബൈ: കൊല്ലപ്പെട്ട മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബാ സിദ്ദിഖിയുടെ മകന്‍ സീഷാന്‍ സിദ്ദിഖിക്ക് നേരെ വധഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണിസന്ദേശമെത്തിയത്. സംഭവത്തില്‍ ബാന്ദ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അച്ഛന്‍ കൊല്ലപ്പെട്ടതുപോലെ തന്നെ മകനും കൊല്ലപ്പെടുമെന്നായിരുന്നു ഭീഷണി. ഓരോ ആറുമണിക്കൂറിലും ഇത്തരത്തിലുള്ള ഭീഷണിസന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കുമെന്നും ഇ-മെയിൽ സന്ദേശത്തിലുണ്ട്.

10 കോടി രൂപ ആവശ്യപ്പെട്ടതായും മുംബൈ പോലീസ് പറയുന്നു. സീഷാന്‍ സിദ്ദിഖിയുടെ പരാതിക്ക് പിന്നാലെ പോലീസ് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തി. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ കുടംബം അസ്വസ്ഥരാണെന്നും സീഷാന്‍ പറഞ്ഞു. എൻസിപി നേതാവായിരുന്ന ബാബ സിദ്ദിഖി കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വെടിയേറ്റ് മരിച്ചത്. ഓട്ടോറിക്ഷയിൽ വന്ന അക്രമികൾ അദ്ദേഹത്തിനുനേർക്ക് വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബാബ സിദ്ദിഖിയെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.

TAGS: NATIONAL | DEATH THREAT
SUMMARY: Baba Siddique’s son gets threat with rs10 cr demand

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *