ഒമ്പതരക്കോടി രൂപ പിഴയടക്കണം; സൊമാറ്റോയ്ക്ക് ജിഎസ്‌ടി നോട്ടിസ്

ഒമ്പതരക്കോടി രൂപ പിഴയടക്കണം; സൊമാറ്റോയ്ക്ക് ജിഎസ്‌ടി നോട്ടിസ്

ബെംഗളൂരു: ഓൺലൈൻ ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോയ്ക്ക് ജിഎസ്‌ടി നോട്ടിസ് നൽകി. മൊത്തം 9.5 കോടി രൂപ പിഴയായി അടക്കാനാണ് നോട്ടീസ് നൽകിയത്. ജിഎസ്‌ടിയും പലിശയും പിഴയും ചേർത്ത് മൊത്തം 9.5 കോടി രൂപ ആവശ്യപ്പെട്ട് കർണാടക വാണിജ്യ നികുതി അസിസ്റ്റൻ്റ് കമ്മിഷണറിൽ നിന്നും നോട്ടിസ് ലഭിച്ചതായി കമ്പനി അറിയിച്ചു.

5,01,95,462 രൂപ ജിഎസ്‌ടിയും 3.93 കോടി രൂപ പലിശയും 50.19 ലക്ഷം രൂപ പിഴയും ചേർത്താണ് കമ്പനി 9.5 കോടി രൂപ അടക്കേണ്ടത്. എന്നാൽ ഈ ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് സൊമാറ്റോ വ്യക്തമാക്കി.

കർണാടകയിലെ അസിസ്റ്റൻ്റ് കമ്മിഷണർ ഓഫ് കൊമേഴ്‌സ്യൽ ടാക്‌സ് (ഓഡിറ്റ്) ജിഎസ്‌ടി റിട്ടേണുകളുടെയും അക്കൗണ്ടുകളുടെയും ഓഡിറ്റിന് അനുസൃതമായി 2019-20 സാമ്പത്തിക വർഷത്തേക്കുള്ള ഓർഡർ കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്നും സൊമാറ്റോ അറിയിച്ചു.

ആവശ്യമായ രേഖകളും കൃത്യമായ വിശദീകരണങ്ങളും നേരത്തെ നൽകിയിരുന്നെങ്കിലും വാണിജ്യ നികുതി വകുപ്പ് അംഗീകരിച്ചില്ലെന്ന് കമ്പനി അറിയിച്ചു. നിലവിൽ നോട്ടിസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

TAGS: KARNATAKA | ZOMATO
SUMMARY: Zomato recieves gst fine notice from Karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *