യുജിസി നെറ്റ് ഡിസംബര്‍ 2024 ഫലം പ്രസിദ്ധീകരിച്ചു

യുജിസി നെറ്റ് ഡിസംബര്‍ 2024 ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: യു.ജി.സി 2024 ഡിസംബർ സെഷൻ നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. യു.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in -ൽ ഫലം അറിയാം. വെബ്സൈറ്റിൽ അന്തിമ ഉത്തരസൂചികയും സ്‌കോർകാർഡും പരിശോധിക്കാവുന്നതാണ്. കട്ട്ഓഫ് മാർക്കുകളും ഏജൻസി പ്രഖ്യാപിച്ചിട്ടുണ്ട്.

5,158 പേർ ജൂനിയർ റിസർച്ച് ഫെ​ലോഷിപ്പും (ജെ.ആർ.എഫ്) അസിസ്റ്റന്റ് പ്രഫസർ യോഗ്യതയും നേടി. 48,161 പേർ അസിസ്റ്റന്റ് പ്രഫസറിനു മാത്രമുള്ള യോഗ്യതയും നേടി. 1,14,445 പേർ പി.എച്ച്ഡിക്ക് മാത്രമുള്ള യോഗ്യതയും നേടി

ജനുവരി മൂന്ന് മുതൽ 27 വരെയായിരുന്നു നെറ്റ് പരീക്ഷ നടന്നത്. 8,49,166 പേർ രജിസ്റ്റർ ചെയ്തതിൽ 6,49,490 പേർ പരീക്ഷയെഴുതി. 85 വിഷയങ്ങളിലായി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് നടന്നത്. ഒമ്പത് ദിവസങ്ങളിലായി 16ഷിഫ്റ്റുകളിൽ 266നഗരങ്ങളിലെ 558 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്.
<BR>
TAGS : UGC-NET EXAM
SUMMARY : UGC NET December 2024 result published

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *